Wednesday, January 24, 2007

kowappuram@yahoo.com

Monday, January 22, 2007

നിഴലിനു നിറമുണ്ടായെങ്കില്‍

നിഴലിന് നിറമുണ്ടായുരുന്നെങ്കില്‍ മനുഷ്യര്‍ ഇനിയും കൂടുതല്‍ അഹങ്കാരിയായേനെ, നിഴലിന് അവര്‍ മോഡികൂട്ടിയേനെ, സ്വന്തം നിഴലിനെ മറ്റുള്ളവര്‍ ചവിട്ടിപ്പോയാല്‍ കലഹം തുടങ്ങിയേന്നെ അതുവഴി നാട്ടില്‍ ലഹള പുറപ്പെട്ടേനെ... സ്വയം നാറിയെങ്കിലും സ്വന്തം നിഴലിനെ ചളി പുരളാതെ , മനുഷ്യന്‍ നടന്ന് അഭിമാനം കൊണ്ടെനെ..


ഓര്‍മ്മകള്‍
ഇളംവെയില്‍ വര്‍ന്നു വീഴും
മരച്ചില്ലകള്‍കിടയിലൂടെ
ഓര്‍മകള്‍ വിടര്‍ത്തും
പഴയകാല സ്മരണകള്‍ തഴുകി
ഇളം കാറ്റ്‌..........
നിറമുള്ള സ്വപ്നങ്ങല്‍ കാട്ടിയ
വഴികളിലൂടെ പതിയെ ഞാന്‍ നടന്നു
ദൂരമേറേ താണ്ടിയെങ്കിലും
ഈറന്‍ അണിഞ്ഞൊരെന്‍ മിഴികള്‍ തോരുന്നില്ല
അറിയുന്നു ഞാനനെന്‍ സ്വപ്നങ്ങള്‍ തന്‍
നിറം മങ്ങിയതും ചിറകൊടിഞ്ഞതും....
എങ്കിലും ഞാനനെന്‍ യാത്ര തുടര്‍ന്നു.....
ദിനമറിയാതെ ദിക്കറിയതെ....
അകലേക്കു ഇനിയും അങ്ങകലങ്ങളിലേക്ക്‌.....

മുത്തലിബ്‌ കൊവ്വപ്പുറം കുഞ്ഞിമംഗലം പയ്യന്നൂര്‍